View My Stats

Tuesday, March 18, 2008

ലിങ്ക്

ഏതെങ്കിലും അവളുമാരുടെ സ്റ്റാറ്റസില്‍ പ്രേമം,പഞ്ചാര വര്‍ത്താനം എന്നോക്കെയുള്ള ലിങ്ക് കണ്ടാ അപ്പോ എല്ലാ പണീം വിട്ട് ക്ലിക്കിക്കോണം.! പോയ് മര്യാദയ്ക്ക് ആപ്പീസ് പണിയെടുക്ക് മക്കളേ!

29 comments:

നന്ദു said...

എന്റെ നെഞ്ചത്തു തന്നെ വയ്ക്ക് ആദ്യ വെടി...
ദുഷ്ടേ.....!!! ഹ..ഹ.ഹ.ഹ.

asha said...

വീട്ടുപണിയും കഴിഞ്ഞു ഒന്നു ചാറ്റി കളയാമെന്നു വിചാരിച്ചു ചാറ്റ് പെട്ടി തുറക്കുമ്പോ ഓരോ ലവളുമാര് പ്രേമം മണ്ണാം കട്ട എന്നൊക്കെയെഴുതി ലിങ്കിട്ട് വെയ്ക്കും പ്രേമമല്ലേ നോക്കാണ്ടിരിക്കാന്‍ പറ്റുമോ?
എന്നാലും ഇതു വേണ്ടാരുന്നു. ഞാന്‍ മറ്റേ ആഷയല്ലേ വേറേയാ വേറെ ആഷ. മറ്റേ ആഷ ഈ വഴി വന്നിട്ടുമില്ല ഇതൊന്നും കണ്ടിട്ടുമില്ല.

സുമേഷ് ചന്ദ്രന്‍ said...
This comment has been removed by the author.
സുമേഷ് ചന്ദ്രന്‍ said...

ഏതെങ്കിലും അവളുമാരുടെ സ്റ്റാറ്റസില്‍ പ്രേമം,പഞ്ചാര വര്‍ത്താനം....

അവന്മാരും വിത്യസ്ഥമല്ല... കീ വേര്‍ഡുകളും പോസ്റ്റാനുസൃതം മാറിക്കോണ്ടിരിയ്ക്കും... എന്നിട്ടും കമന്റു വീണില്ലെങ്കില്‍ മെയില്‍ വരും. അല്ലെങ്കില്‍ “ലിങ്ക്” മെസ്സെന്‍ജറില്‍ കോപി പേസ്റ്റ്!! എങനെ കമന്റാതിരിയ്ക്കും... വെറുതെ സ്മൈലിയിട്ടാലൊ, കൊള്ളാമെന്നു പറഞ്ഞാലൊ അപ്പൊ ബ്ലോഗുസാറന്മാര്‍ കളിയാക്കും.. ഡേയ്, ഡേയ് വായിച്ചിട്ട് കമന്റെഡേയ്.... :)

(ഞാന്‍ ഇപ്പൊ ഗംബ്ലീറ്റ് ടൈം ആപ്പീസ് പണിയെടുക്കാന്‍ തുടങ്ങി..)

::സിയ↔Ziya said...

ബ്ലോഗനാര്‍ ‍ കാവിലമ്മയാണെ , അനോണി പരമ്പര ദൈവങ്ങളാണെ,
ഈ ചതിക്ക് പകരം ചോദിച്ചിട്ടേ ഞാനിനി കച്ച മുറുക്കി ബ്ലോഗാങ്കണത്തില്‍ എറങ്ങൂ ...
ഇത് സത്യം (3times)

kaithamullu : കൈതമുള്ള് said...

കട്ട - പ്രേമം?
....പോയ് മര്യാദയ്ക്ക് ആപ്പീസ് പണിയെടുക്ക്, മകളേ!
(നാളെ മൊടക്കാ അല്ലേ?)

പൊതുവാള് said...

അയ്യോ ഞാന്‍ പ്രേമം പഞ്ചാര എന്നൊന്നും കണ്ടിട്ടേയില്ല

സത്യം
കട്ടപ്പാര എന്നാ ഞാന്‍ കണ്ടത് അതാര്‍ക്കിട്ടാ എന്നു വന്നു നോക്കിയപ്പോള്‍ എനിക്കിട്ട് തന്നെ കിട്ടി എന്നു മനസ്സിലായി

എങ്കിലും അതുല്യാമ്മേ.........

വേണ്ടാരുന്നു.


jxxmntfu ഇതേതു ഗുളികേടെ പേരാന്നു ചോദിക്കണ്ട വേഡ് വെരിയാണ്

തമനു said...

ഇവിടെ ഫോണ്ടിനെന്ന്തോ കുഴപ്പം ... ഒന്നും കാണുന്നില്ല. പ്രത്യേകിച്ച് ചുമന്ന അക്ഷരങ്ങളില്‍ എഴുതുന്നതൊന്നും കാണുന്നേ ഇല്ല.

എന്നതാന്നാ പ്രശ്നം..

@#@#$#@%^%$&*)*(&(

അതിന്റെ കൂടെ പണ്ടാരമടക്കാനൊരു വേഡ് വെരീം. xnvwun

Vempally|വെമ്പള്ളി said...

കെട്ടിയ കിളവന്മാര്‍ എന്നു കണ്ടിട്ടു വന്നതാ - സന്തോ‍ാ‍ാഷമായീ..
എലിക്കെണീല് എലി വീഴുന്ന പോലെയല്ലെ വീണത്!

നമ്പര്‍ വണ്‍ മലയാളി, said...

ആരോ കമന്റിട്ടു എന്നു കാണുമ്പോഴേക്കും ചാടി വീണു നോക്കാന്‍ എന്തൊരു മിടുക്ക്....
പോയി കെട്ടിയോനും പിള്ളേര്‍ക്കും എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കാന്‍ നോക്ക് പെങ്ങളേ....

..വീണ.. said...

:)) athu kalakki...

ദില്‍ബാസുരന്‍ said...

ഞാന്‍ ഇവിടെ വന്നിട്ടില്ല.

കാന്താരിക്കുട്ടി said...

ഹ ഹ ഹ പ്രേമം.പഞ്ചാര എന്നൊക്കെ കേട്ടപ്പോള്‍ വല്ലതും തടഞ്ഞാലോ എന്നു കരുതി ചാടി വീണതാ..ആന കൊടുത്താലും ആശ കൊടുക്കല്ലേ ന്നല്ലേ അതുല്യാമ്മേ...

ഉഗാണ്ട രണ്ടാമന്‍ said...

:)

പ്രിയ said...

ഓ ടോ. ലോഗിന് ചെയ്യാതെ ഇടുന്ന കമന്റിന്റെ ഫോളോഅപ് കമന്റ്സ് കിട്ടാനായി പ്രിവ്യു ക്ലിക്കിയിട്ട് പിന്നെ സബ്മിറ്റ് ചെയ്താല് വരും ന്നു ഒരു ബ്ലോഗില് കണ്ടു. (എവിടാന്നു മറന്നു) അത് വര്ക്കുന്നുണ്ട്.

നന്ദകുമാര്‍ said...

ഇതിനേക്കാള്‍ ഭേദം എന്റെ മുഖത്ത് കുറച്ച വൈറ്റ് വാഷ് വാരി തേക്കുന്നതായിരുന്നു എന്റെ അമ്മച്ചീ....
ഇതിനു ഞാന്‍ പകരം വീട്ടി... ശരിക്കും...വേണേല്‍ എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വന്നു നോക്ക്!

പാര്‍ത്ഥന്‍ said...

മുകളില്‍ കമന്റിയവരുടെ കൂട്ടത്തിലുള്ള ആളേ അല്ല. കട്ടപ്പൊക-പ്രേമം എന്നൊക്കെ കേട്ടപ്പോ തേങ്ങലോടെ ഒരു പ്രേമക്കഥ വായിച്ചു രസിക്കാം എന്നേ കരുതിയുള്ളൂ. എന്നാലും ഇത്രയ്ക്കങ്ങ്‌ട്‌ വേണ്ടേര്‍ന്നില്ല്യ, അതുല്ല്യേച്ച്യേ.
(ചേച്ചീന്ന് വിളിയ്ക്കണില്ല, നമ്മള്‍ ഒരേപ്രായാന്ന് സമ്മതിച്ചിരുന്നതാ.)

Sapna Anu B.George said...

ഉഗ്രന്‍ തകത്തു, കലക്കി കപ്പയിട്ടു..........ഇനി ഇതില്‍ കൂടുതല്‍ ഈ പാവങ്ങള്‍,എല്ലാ ബ്ലൊഗും വായിച്ചു കമന്റിടുന്നവരോടു ചോദിക്കാന്‍!!!ആപ്പീസിലെ ഉദ്യഗസ്ഥന്മാരെയും,ഭാര്യമാരെയും ഒക്കെ തഴഞ്ഞ്, മെനക്കെട്ട്,ഇത്ര നല്ല അഭിപ്രായങ്ങള്‍ എഴുതാനും ഇതൊക്കെ വായിക്കാനും മെനക്കെടുന്നില്ലെ... പാവത്തുങ്ങള്‍, കഷ്ടമല്ലെ ...അതുല്യേ, ഇതൊക്കെ വായിക്കുന്നില്ലെ, പോട്ടെന്നെ......

പിരിക്കുട്ടി said...

chey kalanju ...........

neermathalam said...

veruthe kothipichu...njan evide vannittumilla...commentyittum ella..

ആള്‍കൂട്ടത്തില്‍ തനിയെ said...

എനിക്കൊരു സുഹൃത്ത് ഉണ്ട് .. പ്രേമ എന്ന പേരില്‍. അവളെ കുറിച്ചാണെന്ന് വിചാരിച്ചു കയറിയതാ... സത്യം... അല്ലാതെ അയ്യേ... ഛെ...
ഇനിയിപ്പോ പ്രേമത്തെ കുറിച്ചു ആണെങ്കില്‍ ഞാന്‍ അപ്പൊ ഇറങ്ങി പോയേനെ....
ഞാന്‍ പാവം......

Sureshkumar Punjhayil said...

Ganbhheram..!!!

ചെലക്കാണ്ട് പോടാ said...

:)

sonu said...

പറ്റിച്ചതു കൊണ്ട് കമന്റില്ല. പകരം ഒരു സൈബർ കൂടോത്രം.

╔════════╗
║ ▲ ↑ ☻ ║
║ ← ۞ → € ║ ۩
║ ☺ ↓ ▼ ║
╚════════╝
www.malayalamtyping.page.tl

രാജേഷ് said...

എന്നാലും... വളരെ വൈകിയാണു ഇവിടെയെത്തിയത്. അതും പ്രേമം എന്ന ലിങ്കു ഒക്കെ കണ്ടിട്ടു ഓടിച്ചാടി ക്ലിക്കിയതാണ്. ഇതിലും ഭേദം തെങ്ങില്‍ കയറി കൈവിട്ടിട്ട് ട്രെയിനിനു മുന്നില്‍ ചാടാമായിരുന്നു. അല്ലെങ്കിലും എനിക്കിതു കിട്ടണം, ആപ്പീസു പണിയെടുക്കാതെ, എന്തിനു സ്വന്തം ‘എല്ലിനെ‘ പോലും ഫോണ്‍ ചെയ്യാതെ വന്നു നോക്കിയതല്ലെ!!

രാജേഷ് said...

കലിപ്പ് തീരണില്ല്യാലോ ന്റീശ്വരാ! ഒരു കാര്യത്തില്‍ സമാധാനം എനിക്കു മുന്‍പു 24 പേര്‍ വന്നു ചാടിയിട്ട് കമന്റിയിട്ടുണ്ട്. വലയില്‍ പെട്ടിട്ടും കമാ എന്ന് കമന്റാതെ പോയവരും ഉണ്ടാവൂലോ. ഹാവൂ.. ആശ്വാസായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പ്രേമമോ....?
അതെന്താ...?
ഞാനും ഈ വഴി വന്നിട്ടില്ലേയ്....?

കണവന്‍ said...

എവിടെ വന്നിട്ട് ഒന്നും പറയാതെ പോവാന്‍ തോന്നണില്ല .......! സത്യം പറഞ്ഞാല്‍ ഇതൊരുമാതിരി പണി ആയി പോയീ ............ വാളുവച്ചു കിടന്നവനെ വിളിച്ചിട്ട് ബാക്കി ഇരുന്ന പയിന്റ് ഞാന്‍ അടിച്ചു തീര്‍ത്തു എന്ന് പറയുന്നപോലെ ആയിപോയല്ല്ലോ ചേച്ചി .......... കാലില്‍ നുള്ളിക്കോ ഇതിനൊരു പണി ഉറപ്പാ .... :D

Sulfi Manalvayal said...

എന്നാലും എന്നെ പോലെ, ശുദ്ധനും, മാന്യനും, പരോപകാരിയും (പെണ്ണുങ്ങള്ക്ക്ക മാത്രം), സല്ഗുലണനും, നിര്‍ദോശിയും, സംസ്കാര സംബന്നനും, അതിലോക്ക് ഉപരിയായി, സുന്ദരനും, സുമുഖനുമായ ഒരു ചെറുപ്പക്കാനോട് ഇത് വേണ്ടായിരുന്നു ച്യാഛീ...........
സത്യായിട്ടും ഇതിന് പകരം ഞാന്‍ വീട്ടിയിരിക്കും, ഇരിക്കും, ഇരിക്കും.